കുച്ചുപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു

single-img
29 July 2012

കുച്ചുപ്പുടി ആചാര്യന്‍ പത്മഭൂഷന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് എണ്‍പത്തിമൂന്നുകാരനായ അദ്ദേഹം വിശ്രമത്തിലായിരുന്നു. കുച്ചുപ്പുടിയുടെ ജന്മദേശമെന്നു കരുതുന്ന ആന്ധ്രയിലെ തീരദേശഗ്രാമമായ കൃഷ്ണയിലാണു ജനനം. പരമ്പരാഗത രീതിയില്‍നിന്ന് ഏറെ വ്യത്യസ്തമായി കുച്ചുപ്പുടിയെ പുനരാവിഷ്‌കരിച്ച വെമ്പട്ടി ചിന്നസത്യം ലോകവേദികളിലും ഈ നൃത്തരൂപത്തിന് ആസ്വാദകരെ സമ്പാദിച്ചു.