വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍

single-img
29 July 2012

പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. ബാലരാമപുരം വെടിവെച്ചാന്‍ കോവിലില്‍ നാട്ടുകാരെ ഭയപ്പെടുത്തിയ ഒരു മൂര്‍ഖനെ പിടികൂടാനെത്തിയതായിരുന്നു സുരേഷ്. പാമ്പിനെ അപകടം കൂടാതെ സുരേഷ് പിടികൂടിയെങ്കിലും മൊബൈലില്‍ പാമ്പിന്റെ ചിത്രം പകര്‍ത്തുന്നവരെ മാറ്റുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള പൊതുടാപ്പില്‍ വെള്ളമെടുക്കാനെത്തിയവരാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.