ഡമാസ്‌കസിലെ വിമതരെ സിറിയന്‍ സൈന്യം തുരത്തി

single-img
29 July 2012

ഡമാസ്‌കസിലെ വിമതരെ തുരത്തി നഗരത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം കൈയടക്കിയതായി സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് അല്‍മൊല്ലം അവകാശപ്പെട്ടു. ഇറാന്‍ അധികൃതരുമായി ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം. ആലപ്പോ നഗരത്തില്‍ നടക്കുന്ന പോരാട്ടം വിജയത്തിലേക്കടുക്കുകയാണെന്നും അല്‍മൊല്ലം പറഞ്ഞു. സിറിയയെ നശിപ്പിക്കാന്‍ ഇസ്രയേല്‍ തയാറാക്കിയ പദ്ധതിക്ക് ഖത്തര്‍, സൗദി അറേബ്യ, ടര്‍ക്കി എന്നിവിടങ്ങളിലെ സുന്നി ഭരണാധികാരികള്‍ പിന്തുണ നല്‍കുകയാണെന്ന് അല്‍മൊവല്ലം ആരോപിച്ചു. അസാദ് ഭരണകൂടത്തെ തകര്‍ക്കുന്നതിനു ശ്രമിക്കുന്ന വിമതരെ ഈ രാജ്യങ്ങള്‍ സഹായിക്കുകയാണ്. വിമതരുടെ ശ്രമം വിലപ്പോവില്ലെന്നും സിറിയ ശക്തമാണെന്നും അല്‍മൊല്ലം പറഞ്ഞു