നായര്‍-ഈഴവ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് സുകുമാരന്‍ നായര്‍

single-img
29 July 2012

നായര്‍-ഈഴവ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പള്ളികള്‍ക്കും അരമനകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കണക്ക് പുറത്തുവിടണമെന്നും ഹിന്ദു വര്‍ഗീയത ഉണ്ടായാല്‍ അതിന് ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കുമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.