മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരെന്ന് വി.എം. സുധീരന്‍

single-img
29 July 2012

മന്ത്രിമാര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ രൂക്ഷവിമര്‍ശനം. മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരാണെന്ന് തുറന്നടിച്ച സുധീരന്‍ മന്ത്രിസഭയില്‍ എന്താ നടക്കുന്നതെന്ന് പോലും പലര്‍ക്കും മനസിലായിട്ടില്ലെന്നും വിമര്‍ശിച്ചു. പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ് ചിലര്‍. മന്ത്രിമാരെ ഇരുത്തിക്കൊണ്ട് വരുന്നവര്‍ക്ക് പഴ്‌സണല്‍ സ്റ്റാഫ് നിര്‍ദേശം കൊടുക്കുന്ന സംഭവങ്ങള്‍ ഉണ്‌ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.