Breaking News

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ധനവകുപ്പ് ഇതിന്റെ ഫയല്‍ വീണ്ടും മടക്കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി നിലവില്‍ ചെലവഴിക്കുന്ന പണത്തിന് പുറമേ രണ്ടു കോടിയില്‍ താഴെ രൂപ മാത്രമേ എയ്ഡഡ് പദവി നല്‍കിയാല്‍ സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്നുള്ളുവെന്നും പറഞ്ഞു.