ഒളിമ്പിക് ടെന്നീസ്: സാനിയ സഖ്യം പുറത്ത്

single-img
29 July 2012

ഒളിമ്പിക് ടെന്നീസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രുഷ്മി ചക്രവര്‍ത്തി സഖ്യം പുറത്ത്. ശനിയാഴ്ച രാത്രി നടന്ന ഓപ്പണിംഗ് റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ ചിയാ ജുംഗ് ചുവാംഗ്- സു വി സിയ സഖ്യത്തോടാണ് സാനിയ സഖ്യം പരാജയപ്പെട്ടത്. വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ 91 മിനിറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം കീഴടങ്ങിയത്. സ്‌കോര്‍: 1-6, 6-3, 1-6.