കൂട്ടായ തീരുമാനമില്ലാതിരുന്നത് ഇടതുപക്ഷത്തിനു മങ്ങലേല്‍പ്പിച്ചു: പന്ന്യന്‍

single-img
29 July 2012

രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയുടെ പിന്തുണ സംബന്ധിച്ചു കൂട്ടായ തീരുമാനത്തില്‍ എത്താത്തത് ഇടതുപക്ഷത്തിനു മങ്ങലേല്‍പ്പിച്ചെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാനന്തവാടിയില്‍ ആദിവാസി ഭൂസമര പ്രഖ്യാപന കണ്‍വന്‍ഷനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവ ലിബറല്‍ നയം ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ച ഭരണവര്‍ഗ പ്രതിനിധിയായിരുന്നു യുപിഎ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി. ഒപെക് രാജ്യങ്ങളില്‍ ക്രൂഡ് ഓയിലിന് അടിക്കടി വില കുറയുമ്പോള്‍ രാജ്യത്തെ പെട്രോളിയം കമ്പനികള്‍ക്കു വന്‍ ലാഭം ഉണ്ടാക്കുന്നതിനായി കൂട്ടുനിന്നതും അദ്ദേഹമായിരുന്നു. രാഷ്ട്രപതിയെ വിമര്‍ശിക്കുന്നതിലെ അനൗചിത്യം സൂക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുന്‍നിലപാടു വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും പന്ന്യന്‍ പറഞ്ഞു.