പാക് പഞ്ചാബ് വിഭജിക്കുമെന്നു സര്‍ദാരി

single-img
29 July 2012

പാക് പഞ്ചാബ് പ്രവിശ്യയില്‍ പുതിയ പ്രവിശ്യ രൂപീകരിക്കാനുള്ള നീക്കവുമായി പിപിപി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നു പ്രസിഡന്റ് സര്‍ദാരി. മന്ത്രി മക്ദും ശഹബുദ്ദീന്റെ നേതൃത്വത്തില്‍ തെക്കന്‍ പഞ്ചാബില്‍നിന്ന് എത്തിയ പ്രതിനിധി സംഘത്തിനാണ് സര്‍ദാരി ഈ ഉറപ്പു നല്‍കിയത്. പ്രതിപക്ഷ പിഎംഎല്‍-എന്‍ പാര്‍ട്ടിക്കാണ് ഇപ്പോള്‍ പഞ്ചാബ് പ്രവിശ്യയുടെ ഭരണം. നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസാണ് മുഖ്യമന്ത്രി.