യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍പ്രായം ഉയര്‍ത്തില്ല: മുഖ്യമന്ത്രി

single-img
29 July 2012

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂത്ത്‌കോണ്‍ഗ്രസ് നേതൃപരിശീലന ക്യാമ്പില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളൂ. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ 12200 ഓളം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു നിയമനം നടത്തി സര്‍ക്കാര്‍ യുവാക്കള്‍ക്കു നല്‍കിയ വാക്കു പാലിച്ചു. അതുകൊണ്ട് പെന്‍ഷന്‍ പ്രായത്തെച്ചൊല്ലി യുവാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.