മനീഷ കൊയ്‌രാള വിവാഹബന്ധം അവസാനിപ്പിച്ചു

single-img
29 July 2012

ബോളിവുഡിലെ നേപ്പാളി സുന്ദരി മനീഷ കൊയ്‌രാള രണ്ടു വര്‍ഷം നീണ്ട തന്റെ വിവാഹബന്ധം അവസാനിപ്പിച്ചു. സ്വന്തം വിവാഹജീവിതത്തിലെ പൊട്ടലുംചീറ്റലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലൂടെ പുറംലോകത്തെ അറിയിച്ച മനീഷ ഒടുവില്‍ വിവാഹമോചനം നേടിയെന്നാണ് താരസുന്ദരിയോടു അടുത്തവൃത്തങ്ങള്‍ അറിയിച്ചത്. 2010ലാണ് മനീഷ ബിസിനസുകാരനായ സാമ്രാട്ട് ദലാലിനെ വിവാഹം ചെയ്തത്. നേരത്തെ ഇരുവരും പിരിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹമോചനം നേടിയ മനീഷ ഇപ്പോള്‍ മുംബൈയില്‍ ഒരു സുഹൃത്തിനൊപ്പമാണ് കഴിയുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ മനീഷ തന്റെ നാടായ നേപ്പാളിലേയ്ക്ക് പോകുമെന്നു സുഹൃത്ത് വ്യക്തമാക്കി.