ചാര്‍ജ് വര്‍ധന: വ്യാപാരികള്‍ 31ന് അഞ്ചിനുശേഷം കടകളടയ്ക്കും

single-img
29 July 2012

വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധന വരുത്തിയ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ 31 നു വൈകുന്നേരം അഞ്ചുമുതല്‍ വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ അടച്ച് അതത് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ധര്‍ണയും നടത്തുകയും ചെയ്യും.