ഒളിമ്പിക്‌സ്: ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിനും തോല്‍വി

single-img
29 July 2012

ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നിരാശ തുടരുന്നു. ബാഡ്മിന്റണ്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ജപ്പാന്റെ അഷികിത-കാമികാകുസ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 21-16, 21-18.