ഐഎസ്‌ഐ മേധാവി യുഎസിലേക്ക്

single-img
29 July 2012

സിഐഎ തലവന്‍ ഡേവിഡ് പെട്രാസുമായി ചര്‍ച്ച നടത്തുന്നതിന് പാക് ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ സഹിര്‍ ഉല്‍ ഇസ്‌ലാം ഓഗസ്റ്റ് ഒന്നിനു യുഎസിലെത്തും. സിഐഎ തലവനായി നിയമിക്കപ്പെട്ടശേഷം സഹിര്‍ ഉല്‍ ഇസ്‌ലാമിന്റെ കന്നി യുഎസ് സന്ദര്‍ശനമാണിത്. പൈട്രാസുമായി നേരത്തേ നടത്താനിരുന്ന കൂടിക്കാഴ്ച അവസാനനിമിഷം ഇസ്‌ലാം റദ്ദാക്കുകയായിരുന്നു. പാക്-യുഎസ് ബന്ധങ്ങള്‍ ഏറെ മോശമായ സാഹചര്യത്തിലായിരുന്നിത്. പാക്-അഫ്ഗാന്‍ പാതയിലൂടെ നാറ്റോയുടെ ചരക്കുനീക്കം അനുവദിക്കാന്‍ പാക്കിസ്ഥാന്‍ തയാറായതിനെത്തുടര്‍ന്ന് അടുത്തയിടെ സ്ഥിതിഗതികള്‍ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ത്രിദിന സന്ദര്‍ശനത്തിനായി ഇസ്‌ലാം യുഎസിലെത്തുന്നത്.