കൊളംബോ ഏകദിനം: ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം

single-img
29 July 2012

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആവേശം അവസാന ഓവര്‍ വരെ നിറഞ്ഞു നിന്ന മത്സരത്തില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ 286/5, ഇന്ത്യ 48.4 ഓവറില്‍ 288/5.