പ്രകോപനപരമായ പ്രസംഗം: ഹസാരെ സംഘത്തിനു പോലീസിന്റെ മുന്നറിയിപ്പ്

single-img
29 July 2012

ലോക്പാല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ മരണം വരെ നിരാഹാരം ആരംഭിച്ച അന്നാ ഹസാരെയുടെ സംഘത്തിനു പോലീസിന്റെ മുന്നറിയിപ്പ്. പ്രകോപനപരമായ പ്രസംഗത്തിലൂടെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയ്ക്കുപുറത്ത് പ്രതിഷേധം സംഘടിപ്പിച്ച സ്ത്രീകളോടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന ഹസാരെ സംഘത്തിന്റെ ആരോപണം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തള്ളി. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രകോപനപരമായ പ്രസംഗത്തിലൂടെ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും പോലീസ് ഹസാരെ സംഘത്തിനു മുന്നറിയിപ്പ് നല്‍കി.