ഹോട്ടല്‍ പരിശോധന കര്‍ശനമായി തുടരും: മന്ത്രി ശിവകുമാര്‍

single-img
28 July 2012

സംസ്ഥാനത്തു ഹോട്ടലുകളിലെ പരിശോധന കര്‍ശനമായി തുടരുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ വ്യക്തമാക്കി. നിലവില്‍ ഫുഡ് സേഫ്റ്റി വിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യവിഭാഗവും ഹോട്ടലുകളില്‍ പരിശോധന നടത്തുന്നു്യു്. ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ ആര്‍ക്കാണ് അവകാശമെന്നതു സംബന്ധിച്ച തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടിട്ടു്യു്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിച്ച് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.