എസ്ബിടി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍: ഓഗസ്റ്റ് 31നകം അപേക്ഷിക്കണം

single-img
28 July 2012

ചെറുകിട – ഇടത്തരം സംരംഭകത്വ വായ്പാ വിഭാഗത്തിലെ നിഷ്‌ക്രിയാസ്തി തിരിച്ചടവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അവസരമൊരുക്കുന്നു. 2006 ലെ ചെറുകിട – ഇടത്തരം സംരംഭകത്വ നിയമത്തിലെ ചെറുകിട – ഇടത്തരം സംരംഭകത്വ പദ്ധതിക്ക് കീഴില്‍ വരുന്ന എല്ലാ ഋണഭോക്താക്കള്‍ക്കും അവരുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ അവസരം വിനിയോഗിക്കാം. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ തീയതി കണക്കാക്കി ഒരുമാസം അഥവാ മൂന്ന് മാസത്തില്‍ ബാധ്യത പൂര്‍ണമായും അടച്ചുതീര്‍ക്കുന്നവര്‍ക്ക് യഥാക്രമം 15 ശതമാനം ആനുകൂല്യമോ പത്തു ശതമാനം കിഴിവോ അനുവദിക്കും. ശാഖകള്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് സമീപശാഖയില എസ്ബിടി ഹെഡ് ഓഫീസ് ചെറുകിട – ഇടത്തരം സംരംഭകത്വവിഭാഗത്തിന്റെ 0471 – 2363658 ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.