പാക് സഹകരണത്തോടെ ആണവനിലയം സ്ഥാപിക്കില്ല: ശ്രീലങ്ക

single-img
28 July 2012

പാക്കിസ്ഥാന്റെ സഹകരണത്തോടെ രാജ്യത്ത് ആണവനിലയം സ്ഥാപിക്കുമെന്ന വാര്‍ത്ത ശ്രീലങ്ക നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണു മാധ്യമങ്ങള്‍ ഈ വാര്‍ത്ത കെട്ടിച്ചമച്ചതെന്നും ഊര്‍ജമന്ത്രി ചാംപിക റാനാവാക പറഞ്ഞു. കിഴക്കന്‍ ജില്ലയായ ട്രിങ്കോമാലിയില്‍പ്പെട്ട സാംപൂരില്‍ കല്‍ക്കരിയുപയോഗിച്ചുള്ള താപവൈദ്യുതനിലയം സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി കരാറുണ്ടാക്കിയിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.