ജയചന്ദ്രന്‍ എംഎല്‍എയ്ക്കായി ചോദ്യാവലി തയാറാക്കുമെന്ന് ഐജി

single-img
28 July 2012

സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദപ്രസംഗത്തില്‍ പരാമര്‍ശിച്ച അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടു കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കുമെന്ന് ഐജി കെ. പത്മകുമാര്‍ അറിയിച്ചു. എം.എം. മണിയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായും അന്വേഷണ സംഘം ചോദ്യാവലി തയാറാക്കിയിരുന്നു. ഇതേ മാതൃകയില്‍ത്തന്നെയാണു കെ.കെ. ജയചന്ദ്രനെയും ചോദ്യം ചെയ്യുക. ഓഗസ്റ്റ് ഒന്നിനാണു ജയചന്ദ്രനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.