കേരളത്തില്‍ കൊലപാതകങ്ങള്‍ കുറഞ്ഞു, കേസുകള്‍ കൂടി: ഡിജിപി

single-img
28 July 2012

കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആക്ഷേപം വസ്തുതകള്‍ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ശരിയല്ലെന്നു വ്യക്തമാകുമെന്നു ഡിജിപി ജേക്കബ് പുന്നൂസ്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധിസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡിജിപി. 1977 മുതല്‍ 1979 വരെയുള്ള കാലത്ത് താന്‍ തലശേരി എഎസ്പിയായിരിക്കെ 23 രാഷ്ട്രീയ കൊലപാതകങ്ങള്‍ തലശേരി സബ്ഡിവിഷനില്‍ മാത്രമായി നടന്നിരുന്നു. എന്നാല്‍, 2009 മുതല്‍ 2011 വരെ കേരളത്തില്‍ ആകെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ 20 മാത്രമാണ്. അന്നു രണ്ടു കോടി മാത്രമായിരുന്ന ജനസംഖ്യ ഇപ്പോള്‍ 3.35 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 1974ല്‍ 556 കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നപ്പോള്‍ 2011ല്‍ അത് 365 ആയി കുറഞ്ഞു. – ഡിജിപി പറഞ്ഞു.