ഇന്ത്യ – ലങ്ക മൂന്നാം ഏകദിനം ഇന്ന്

single-img
28 July 2012

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ മികച്ച ഓള്‍ റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയെ ഒമ്പതു വിക്കറ്റിനു കീഴടക്കിയത് ആതിഥേയരായ ശ്രീലങ്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മത്സരം ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ടെന്‍ ക്രിക്കറ്റില്‍ തത്സമയം.