തിരുവനന്തപുരത്തു വീണ്ടും റെയിഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

single-img
28 July 2012

തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാകമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡുകള്‍ വിവിധ ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ചു. തിരുവനന്തപുരം കിള്ളിപ്പാലത്തെ കുമാര്‍ കഫേ, അട്ടകുളങ്ങരയിലെ ബുഹാരി ഹോട്ടല്‍, ടെക്‌നോപാര്‍ക്കിലെ കല്പകാ സീഫുഡ് റസ്റ്ററന്റ് എന്നീ ഹോട്ടലുകള്‍ പൂട്ടിച്ചു. കൂടാതെ 77 ഹോട്ടലുകള്‍ പരിശോധിക്കുകയും 64 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തു. പിഴയിനത്തില്‍ 2,89,500 രൂപ ഈടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1081 ഹോട്ടലുകള്‍ പരിശോധിക്കുകയും 66 ഹോട്ടല്‍ അടച്ചുപൂട്ടുകയും 618 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തു. 14,28,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.