ജയരാജന്റെ മകനെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍

single-img
28 July 2012

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകനെതിരേ ഇതുവരെ പോലീസില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയരാജന്റെ മകന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. പി.ജയരാജന്റെ മകന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ ആരോപിച്ചിരുന്നു.