ഒളിന്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് സൗദി അറേബ്യയുടെ ഭീഷണി

single-img
28 July 2012

തങ്ങളുടെ വനിതാ ജൂഡോ അത്‌ലറ്റിനെ ശിരോവസ്ത്ര(ഹിജാബ്)മണിഞ്ഞ് മത്സരിക്കുന്നതിന് അനുവദിച്ചില്ലെങ്കില്‍ ഒളിന്പിക്‌സില്‍ നിന്ന് പിന്‍മാറുമെന്ന് സൗദി അറേബ്യയുടെ ഭീഷണി. ഇസ്ലാമിക വസ്ത്രമായ ഹിജാബ് ധരിച്ച് മാത്രമേ തങ്ങളുടെ വനിതാ ജൂഡോ അത്‌ലറ്റുകള്‍ക്ക് മത്സരിക്കാന്‍ കഴിയുകയുള്ളുവെന്ന് സൗദി പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.