ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ പുരുഷ- വനിതാ ടീമുകള്‍ നിരാശപ്പെടുത്തി

single-img
28 July 2012

അമ്പെയത്തില്‍ പുരുഷന്മാരുടെയും വനിതകളുടെയും ടീം, വ്യക്തിഗത റാങ്കിംഗ് ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി 662 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആദ്യ റൗണ്ടില്‍ 327 പോയിന്റുമായി 18-ാം സ്ഥാനത്തായിരുന്ന ദീപിക രണ്ടാം റൗണ്ടില്‍ 335 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. എലിമിനേഷന്‍ റൗണ്ടില്‍ ഇന്ത്യന്‍ ടീം ഡെന്മാര്‍ക്കുമായി മാറ്റുരയ്ക്കും. വ്യക്തിഗത ഇനത്തില്‍ ദീപികയുടെ എതിരാളി ബ്രിട്ടന്റെ ആമി ഒളിവറാണ്.

12 രാജ്യങ്ങള്‍ മത്സരിച്ച പുരുഷ അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയ്ക്ക് 12-ാം സ്ഥാനമാണ് നേടാനായത്. 1969 പോയിന്റു മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു നേടാനായത്. ഇന്നു നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ ഇന്ത്യ ജപ്പാനെ നേരിടും. ജപ്പാനുമായി വിജയിച്ചാല്‍ അമേരിക്കയുമായി ക്വാര്‍ട്ടറില്‍ മാറ്റുരയ്ക്കും. കൊറിയയ്‌ക്കൊപ്പം ചൈന, ഫ്രാന്‍സ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.