രാഹുല്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു: ചിദംബരം

single-img
28 July 2012

ലോക്‌സഭാ കക്ഷി നേതാവ് അടക്കം സര്‍ക്കാരിലും പാര്‍ട്ടിയിലും രാഹുല്‍ഗാന്ധി ഏത് പദവി ഏറ്റെടുക്കുന്നതിനെയും സ്വാഗതംചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. രാഹുല്‍ഗാന്ധിക്ക് ലോക്‌സഭാ കക്ഷി നേതാവെന്നല്ല, പാര്‍ട്ടിയിലും സര്‍ക്കാരിലും ഏതു പദവിയും വഹിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഏതു പദവിയിലായാലും അദ്ദേഹത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയും. ഏതുപദവി രാഹുലിന് എപ്പോള്‍ നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഗുമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.