അഫ്ഗാനിസ്ഥാനില്‍ 40 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

single-img
28 July 2012

സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാന്‍ഡഹാര്‍, ഹെല്‍മന്ദ്, സാബുല്‍, ലൊഗാര്‍, ഘാസ്‌നി, പാക്തിയ, ഹെറാത്, ബാമ്യാന്‍, ബാഗ്ദാന്‍ പ്രവിശ്യകളില്‍ വെള്ളിയാഴ്ച രാത്രിമുതല്‍ ആരംഭിച്ച ആക്രമണത്തിലാണ് ഇത്രയുംപേര്‍ കൊല്ലപ്പെട്ടത്. സൈന്യവും പോലീസും നാറ്റോസേനയും സംയുക്തമായാണ് താലിബാന്‍കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ഗണ്ണുകളുമുള്‍പ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. ദൗത്യസേനയുടെ ഭാഗത്തുനിന്ന് ആള്‍നാശമുണേ്ടായെന്ന കാര്യം മന്ത്രാലയ വക്താവ് വ്യക്തമാക്കിയിട്ടില്ല.