യുഎസിനു ഇന്ത്യയുമായി മികച്ച ബന്ധം: വൈറ്റ്ഹൗസ്

single-img
27 July 2012

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച നിലയിലാണ് പുരോഗമിക്കുന്നതെന്ന് വൈറ്റ്ഹൗസ്. ഇന്ത്യയുമായുള്ള ബന്ധത്തിനു അത്രയേറെ പ്രാധാന്യമാണ് അമേരിക്ക കല്പിക്കുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത നേതാവാണെന്ന ടൈം മാസികയുടെ കവര്‍‌സ്റ്റോറിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.