ഭൂമിദാനക്കേസ്: വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി കോടതിയില്‍ ഹാജരായി

single-img
27 July 2012

ഭൂമിദാനക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് സുരേഷ് ഹാജരായത്. ഇയാളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയില്‍പെടുത്തി വി.എസിന്റെ ഒരു ബന്ധുവിന് ഭൂമി നല്‍കിയതാണ് കേസിനാധാരം. യുഡിഎഫ് സര്‍ക്കാരാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.