രോഹിതിനോടു വിരോധമില്ല; തിവാരി

single-img
27 July 2012

രോഹിതിനോടു വിരോധമില്ലെന്നു എന്‍.ഡി. തിവാരി. പിതൃത്വ കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധി സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു തിവാരി. തിവാരി ജൈവശാസ്ത്രപരമായി രോഹിത് ശേഖറിന്റെ പിതാവാണെന്നു ഡിഎന്‍എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ കോടതി വിധിച്ചിരുന്നു. അതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തിവാരി വിസമ്മതിച്ചു. ഇതു തന്റെ വ്യക്തിപരമായ കാര്യമാണെന്നും അത് ഒരു പ്രശ്‌നമാക്കരുതെന്നും മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഒരിക്കലും വിവാദമുണ്ടാക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും തിവാരി പറഞ്ഞു. കപടതയില്ലാത്ത എന്നെ ചിലര്‍ കുടുക്കുകയായിരുന്നു. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. രോഹിതിനോടാണ് എനിക്കു സഹതാപമുള്ളത്. അയാളോട് എനിക്ക് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.