കിഴക്കന്‍ താജിക്കിസ്ഥാനില്‍ കലാപം

single-img
27 July 2012

മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിലെ സ്വയംഭരണ പ്രവിശ്യയായ ഗോര്‍നോ-ബഡാക്ഷാനില്‍ കലാപം രൂക്ഷമായി. സര്‍ക്കാര്‍സേനയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചൊവ്വാഴ്ചയാണു തുടങ്ങിയത്. ഇതേത്തുടര്‍ന്നു രണ്ടുദിവസമായി സര്‍ക്കാര്‍ പ്രവിശ്യയിലെ വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. തലസ്ഥാനമായ ഖൊറോഗ് നഗരത്തിലുള്‍പ്പെടെ ആയിരക്കണക്കിനുപേര്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റുമുട്ടലില്‍ 42 പേര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. 12 സൈനികരും 30 പ്രതിപക്ഷ പോരാളികളുമാണു കൊല്ലപ്പെട്ടത്.