വീരഭദ്ര സിംഗ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു

single-img
27 July 2012

അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍കേന്ദ്രമന്ത്രി വീരഭദ്ര സിംഗ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ പാനല്‍ അധ്യക്ഷയായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പാര്‍ട്ടി നേതൃത്വം നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി കൂടിയായ വീരഭദ്രസിംഗിന്റെ രാജി. രാജിക്കത്തു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. എന്നാല്‍ നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. പിസിസി യോഗത്തില്‍ വിട്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.