രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തേണ്ടയാള്‍: രമേശ് ചെന്നിത്തല

single-img
27 July 2012

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ എത്തേണ്ടയാളാണെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ എത്തേണ്ടതു രാജ്യത്തെ ആവശ്യമാണ്. വര്‍ഗീയവാദത്തിനും വിഘടനവാദത്തിനുമെതിരെ യോജിച്ചു പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നുണെ്ടന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതര മുന്നണിക്കും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.