മായാവതിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

single-img
27 July 2012

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ മാര്‍ബിള്‍ പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ലക്‌നോ ഗോമതി നഗറിലെ അംബേദ്കര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ തലയാണ് വെട്ടിമാറ്റിയ നിലയില്‍ കണ്‌ടെത്തിയത്. യുപി നവനിര്‍മാണ്‍ സേനയുടെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍. രണ്ടു ബൈക്കുകളിലെത്തിയ ആറംഗ സംഘം പ്രതിമയുടെ തല വെട്ടിമാറ്റിയ ശേഷം രക്ഷപെടുകയായിരുന്നു.