ഈ വര്‍ഷത്തെ ഓണക്കിറ്റില്‍ 100 രൂപയുടെ സാധനങ്ങള്‍

single-img
27 July 2012

ഈ വര്‍ഷത്തെ ഓണം ബിപിഎല്‍ കിറ്റില്‍ 100 രൂപയുടെ സാധനങ്ങള്‍. രണ്ടു കിലോ അരി, അര കിലോ പഞ്ചസാര, 100 ഗ്രാം തേയില, 250 ഗ്രാം മുളക് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം 10 മുതല്‍ ഓണക്കിറ്റുകള്‍ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യാനാണ് ഉദേശിക്കുന്നത്. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷം ഓണക്കിറ്റ് നല്‍കുന്നത്. ഇതിനായി 17 കോടി രൂപ ധനകാര്യ വകുപ്പ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ സപ്ലൈകോ ഓണക്കിറ്റുകള്‍ തയ്യാറാക്കി തുടങ്ങും. കഴിഞ്ഞ വര്‍ഷം 75 രൂപയുടെ സാധനങ്ങളാണ് ബിപിഎല്‍ കിറ്റില്‍ ഉണ്ടായിരുന്നത്. സാധനങ്ങളുടെ വില വര്‍ധിച്ചതു കാരണം അത് ഇത്തവണ 100 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.