ബിന്ദു കൃഷ്ണയ്‌ക്കെതിരെ പി.ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

single-img
27 July 2012

തന്റെ മകനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച ദൃശ്യമാധ്യമങ്ങള്‍ക്കും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ.ബി.പി. ശശീന്ദ്രന്‍ മുഖേനയാണു നോട്ടീസ് അയച്ചത്. ബിന്ദുകൃഷ്ണ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണു പത്രസമ്മേളനത്തില്‍ പറഞ്ഞതെന്നും ജയരാജന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയ്ക്കു വഴങ്ങിയാണ് ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു പാര്‍ട്ടിയേയും തന്നെയും അപമാനിക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണു ചാനലുകള്‍ വാര്‍ത്ത നല്കിയതെന്നും അദ്ദേഹം പറഞ്ഞു.