ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ വധം: പ്രതിക്ക് 30 വര്‍ഷം തടവ്

single-img
27 July 2012

ഇന്ത്യന്‍ വിദ്യാര്‍ഥി അനുജ് ബിദ്വേയെ നിഷ്ഠുരമായി വെടിവച്ചുകൊന്ന കേസില്‍ ബ്രിട്ടീഷ് പൗരന്‍ കൈറണ്‍ സ്റ്റേപ്ള്‍ട്ടണി(21)നു കോടതി 30 വര്‍ഷം കുറഞ്ഞ തടവു വിധിച്ചു. 30 വര്‍ഷത്തിനുശേഷം സമൂഹത്തിനു ദോഷകരമല്ലെന്നു ബോധ്യമായാലേ സ്റ്റേപ്ള്‍ട്ടണെ മോചിപ്പിക്കുകയുള്ളൂവെന്നു മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ജഡ്ജി തിമോത്തി കിംഗ് വ്യക്തമാക്കി. ഇയാള്‍ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാതിരുന്ന സ്റ്റേപ്ള്‍ട്ടണ്‍ പുഞ്ചിരിച്ചുകൊണ്ടാണ് ഇന്നലെ കോടതിയിലെത്തിയത്. ഇരുപത്തിമൂന്നുകാരനായ അനുജ് ബിദ്വേയെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഇരുപത്തിയാറിനാണു സ്റ്റേപ്ള്‍ട്ടണ്‍ വെടിവച്ചുകൊന്നത്.