ഹജ്ജിനെ ലാഭമുണ്ടാക്കാനുള്ള ഉപാധിയായി കാണരുത്; സുപ്രീംകോടതി

single-img
27 July 2012

ഹജ്ജ് തീര്‍ഥാടനത്തെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ലാഭക്കണ്ണുകളോടെയാണ് കാണുന്നതെന്നും ഇതിനെ കച്ചവട താത്പര്യത്തോടെ സമീപിക്കരുതെന്നും സുപ്രീംകോടതി. മക്ക, മദീന തീര്‍ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള വിശ്വാസികള്‍ക്ക് യാത്രാ സൗകര്യവും താമസസൗകര്യവും സംഘടിപ്പിച്ചുകൊടുക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശമാണിത്. ഹജ്ജ്, ലാഭമുണ്ടാക്കാനുള്ള മാര്‍ഗമല്ലെന്ന് ജസ്റ്റീസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.