ബാല സംവിധാന രംഗത്തേക്ക്

single-img
27 July 2012

മലയാളത്തിലെ യുവനടന്‍ ബാല സംവിധായക കുപ്പായമണിയുന്നു. ഹിറ്റ്‌ലിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കന്നട നടന്‍ ധ്രുവന്‍, തമിഴ്താരം തലൈവാസല്‍ വിജയ്, റിയാസ് ഖാന്‍, ടിനി ടോം, രഞ്ജുഷ, കാതല്‍ സന്ധ്യ, കെപിഎസി ലളിത എന്നിവര്‍ അഭിനയിക്കും. തിരക്കഥയും ബാലയുടേതാണ്. മധു നീലകണ്ഠനാണു ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബാലയുടെ ഹോം ബാനറായ അരുണാചലം പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. വിദ്യാസാഗറും അല്‍ഫോന്‍സ് ജോസഫുമാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിവേഷം ചെയ്യും.