ആസാം സംഘര്‍ഷം; മരണം 58 ആയി

single-img
27 July 2012

പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ചിരാംഗില്‍ നിന്ന് ഇന്ന് 14 മൃതദേഹങ്ങള്‍ കൂടി കണ്‌ടെടുത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് 150 ക്യാമ്പുകളിലായി രണ്ടുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഗോഹട്ടിയില്‍നിന്ന് ഇന്നലെ രാവിലെ 11.30 ഓടെ ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി കൊക്രജറിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.