അസാദിന്റെ പതനം ആസന്നമെന്ന് യുഎന്‍ നിരീക്ഷകന്‍

single-img
27 July 2012

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ പതനം ആസന്നമായതായി നിരീക്ഷകര്‍. അസാദ് എപ്പോള്‍ വേണമെങ്കിലും രാജിവച്ചു രാജ്യംവിടാമെന്നും അദ്ദേഹത്തിനു മുന്നില്‍ മറ്റു പോംവഴികളൊന്നുമില്ലെന്നുമാണ് സിറിയയിലെ യുഎന്‍ നിരീക്ഷകസംഘത്തിന്റെ മേധാവിയായിരുന്ന നൊര്‍വീജിയന്‍ ജനറല്‍ റോബര്‍ട്ട് മൂഡ് നല്‍കുന്ന സൂചന. രാജ്യത്തു പടരുന്ന കലാപം നിയന്ത്രിക്കാന്‍ അസാദിനാകുന്നില്ല. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും അദ്ദേഹത്തിനാവുന്നില്ല. മാത്രമല്ല, വിശ്വസ്തര്‍ അദ്ദേഹത്തെ അനുസരിക്കുന്നുമില്ല. അസാദ് രാജിവച്ചാലും സിറിയയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകില്ലെന്നും വിമതപോരാളികള്‍ വിഘടിച്ചുനില്‍ക്കുന്നതു പ്രശ്‌നമാകുമെന്നും റോബര്‍ട്ട് മൂഡ് വ്യക്തമാക്കി. അതേസമയം ഡമാസ്‌കസ്, ആലെപ്പോ നഗരങ്ങളുടെ നിയന്ത്രണത്തിനായി സര്‍ക്കാര്‍ സേനയും വിമതരും അന്തിമപോരാട്ടം ആരംഭിച്ചു.