അന്നായുടെ നിരാഹാരത്തില്‍ നിന്നും അനുയായികള്‍ വിട്ടുനില്ക്കുന്നു

single-img
27 July 2012

യുപിഎ സര്‍ക്കാരിനെതിരേ അന്നാഹസാരെ സംഘം നടത്തുന്ന അനിശ്ചിതകാല സമരം ദിവസങ്ങള്‍ ചെല്ലന്തോറും തണുപ്പന്‍ മട്ടിലാകുന്നു. രണ്ടുദിവസം പിന്നിട്ടിട്ടും സമരവേദിയിലേക്ക് അനുയായികള്‍എത്തുന്നില്ല. ഇന്നലെ ഉച്ചയോടെ ഏകദേശം ആയിരത്തോളം പേരാണു സമരവേദിയിലെത്തിയത്. രാവിലെ ഇതിന്റെ പകുതിയാള്‍ക്കാര്‍ മാത്രമാണ് എത്തിയിരുന്നത്. ഇതേത്തുടര്‍ന്നു കുടുംബാംഗങ്ങളോടൊപ്പം എത്താന്‍ ഇവരോടു നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഉദ്ഘാടനദിവസം കാല്‍ലക്ഷത്തോളം പേര്‍ സമരത്തിനുണ്ടായിരുന്നു.