വാവ സുരേഷിന് ബിഎസ്എന്‍എല്ലിന്റെ വക ഫോണും സിം കാര്‍ഡും

single-img
26 July 2012

പാമ്പുകളുടെ തോഴനായ വാവ സുരേഷിന് ബിഎസ്എന്‍എല്‍ സൗജന്യമായി ഫോണും സിം കാര്‍ഡും നല്‍കി. വാവ സുരേഷിനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘നാഗമാണിക്യം’ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ച ചടങ്ങിലാണ് ഫോണും സിം കാര്‍ഡും കൈമാറിയത്. ഫാന്‍സി നമ്പറായ 8281008282 ആണ് അദ്ദേഹത്തിന് നല്‍കിയത്. ബിഎസ്എന്‍എല്‍ തിരുവനന്തപുരം ടെലികോം ജില്ലാ ജനറല്‍ മാനേജര്‍ എസ്. ജ്യോതി ശങ്കറാണ് ഫോണ്‍ കൈമാറിയത്.