ന്യൂനപക്ഷ സംരക്ഷണത്തിനു നിയമം വേണമെന്ന് സ്യൂകി

single-img
26 July 2012

മ്യാന്‍മര്‍ പാര്‍ലമെന്റില്‍ ആദ്യമായി പ്രസംഗിച്ച പ്രതിപക്ഷനേതാവ് ഓങ് സാന്‍ സ്യൂ കി രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു നിയമം പാസാക്കാന്‍ ആഹ്വാനം ചെയ്തു. മ്യാന്‍മര്‍ യഥാര്‍ഥ ജനാധിപത്യ രാജ്യമാകുന്നതിന് ഇത്തരം നിയമങ്ങള്‍ അത്യാവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സ്യൂ കി പാര്‍ലമെന്റ് അംഗമായത്. പടിഞ്ഞാറന്‍ മ്യാന്‍മറില്‍ ബുദ്ധസമുദായവും ന്യൂനപക്ഷ റോഹിന്‍ഗ്യാ മുസ്‌ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 78 പേര്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് സ്യൂ കിയുടെ പരാമര്‍ശം.