ഷോക്കായി വൈദ്യുതി നിരക്ക് വര്‍ദ്ധന; ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

single-img
26 July 2012

ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയായിരിക്കും പുതിയ നിരക്ക്. 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം. 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്‌സ് കണക്ഷന് 20 രൂപയായും ത്രീ ഫെയ്‌സ് കണക്ഷന് 60 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ യോഗം അനുമതി നല്‍കിയിരുന്നു.