‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഓഗസ്റ്റ് മൂന്നിന് തിയേറ്ററുകളിലെത്തും

single-img
26 July 2012

‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഓഗസ്റ്റ് മൂന്നിന് തിയറ്ററുകളിലെത്തും. സൂപ്പര്‍ഹിറ്റായ കൃഷ്ണനും രാധയുടേതും പോലെ ഈ സിനിമയിലും കാമറ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് പണ്ഡിറ്റാണ്. അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പരസ്യങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും മൗത്ത് പബ്ലിസിറ്റിയിലൂടെയും ഇന്റര്‍നെറ്റിലൂടെയും സിനിമ വിജയിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പണ്ഡിറ്റ് തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷ്ണനും രാധയ്ക്കും അവാര്‍ഡ് കിട്ടാത്തതില്‍ തനിക്കു വിഷമമുണെ്ടന്നും ഒരു സിനിമയില്‍ കാമറ ഒഴിച്ച് ബാക്കി കാര്യങ്ങളെല്ലാം ചെയ്തിട്ടും ഒന്നിനുപോലും അവാര്‍ഡ് ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും പണ്ഡിറ്റ് പറഞ്ഞു.