ഒളിമ്പിക്‌സില്‍ പതാക മാറി; ഉത്തരകൊറിയന്‍ താരങ്ങള്‍ ഇറങ്ങിപ്പോയി

single-img
26 July 2012

വനിതാ വിഭാഗം ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയ പതാക മാറിയതേത്തുടര്‍ന്ന് ഉത്തരകൊറിയന്‍ താരങ്ങള്‍ മൈതാനത്തു നിന്നു ഇറങ്ങിപ്പോയി. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച ഉത്തരകൊറിയന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കു പിന്നില്‍ ദക്ഷിണ കൊറിയയുടെ പതാകയാണുണ്ടായിരുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ വോക്കൗട്ട്. ഇരു കൊറിയന്‍ രാജ്യങ്ങളും തമ്മില്‍ ശത്രുതയിലിരിക്കുമ്പോള്‍ സംഭവിച്ച തെറ്റായതിനാല്‍ അത്ര പെട്ടൊന്നൊന്നും പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉത്തരകൊറിയന്‍ താരങ്ങള്‍ വഴങ്ങിയില്ല. തുടര്‍ന്ന് സംഘടകര്‍ തങ്ങള്‍ക്കു സംഭവിച്ച പിഴവില്‍ ഖേദം രേഖപ്പെടുത്തിയതിനെതുടര്‍ന്ന് ഒരുമണിക്കൂര്‍ വൈകി മത്സരം ആരംഭിച്ചു.