നൈജീരിയയില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

single-img
26 July 2012

നൈജീരിയയിലെ മെയ്ദുഗുരി നഗരത്തില്‍ ബൊക്കോ ഹാറം തീവ്രവാദികളെന്നു സംശയിക്കുന്ന സംഘം നടത്തിയ ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരത്തിലെ ഗം അറബിക് ഫാക്ടറിയ്ക്കു സമീപം നടത്തിയ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. ബുധാനാഴ്ച രാത്രിയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെയായിരുന്നു ആക്രമണമെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മോഷണശ്രമമാണ് നടന്നതെന്ന സൂചനയുമുണ്ട്. എന്നാല്‍ ബൊക്കോ ഹാറം തീവ്രാവദികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജനുവരിയില്‍ കനോ നഗരത്തില്‍ ബൊക്കോ ഹാറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനടക്കം 180 പേര്‍ കൊല്ലപ്പെട്ടിരുന്നു.