പ്രധാനമന്ത്രി ശനിയാഴ്ച ആസാം സന്ദര്‍ശിക്കും

single-img
26 July 2012

ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായ പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശനിയാഴ്ച സന്ദര്‍ശനം നടത്തും സംഘര്‍ഷ ബാധിത മേഖലകളില്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നു. ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ എട്ടുപേര്‍ കൂടി മരിച്ചിരുന്നു. ഇതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ആയി.